ദേശീയം

അമേഠിയില്‍ രാഹുല്‍ ഗാന്ധി ബൂത്തുപിടിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയെന്ന് ആരോപണം, ദൃശ്യങ്ങള്‍ പുറത്തുവിട്ട് സ്മൃതി ഇറാനി

സമകാലിക മലയാളം ഡെസ്ക്

അമേഠി: അമേഠിയില്‍ ബൂത്തുപിടിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആളെ ഏര്‍പ്പാടാക്കിയിരിക്കുകയാണെന്ന് ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഇക്കാര്യം വോട്ടര്‍മാര്‍ സ്ഥിരീകരിക്കുന്നതന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സ്മൃതി പുറത്തുവിട്ടു.

ബൂത്തു പിടിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നന്നതായും തെരഞ്ഞെടുപ്പു കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്നും സ്മൃതി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതമായെന്ന് പ്രായമായ ഒരു സ്ത്രീ പറയുന്ന ദൃശ്യങ്ങള്‍ ഇതിനൊപ്പം സ്മൃതി പുറത്തുവിട്ടു. താമരയില്‍ വോട്ടു ചെയ്യാനാണ് വന്നതെന്നും എന്നാല്‍ ബൂത്തില്‍ അതിനു കഴിഞ്ഞില്ലെന്നുമാണ് സ്ത്രീ വിഡിയോയില്‍ പറയുന്നത്. 

വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സ്മൃതി ആരോപണം ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍