ദേശീയം

ബിജെപി പതാക കൊണ്ട് ചെരുപ്പ്  തുടച്ചു; യുപിയില്‍ വോട്ടര്‍ക്ക് മര്‍ദ്ദനം; പൊലീസ് ലാത്തിവീശി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബിജെപിയുടെ പതാക കൊണ്ട് ചെരിപ്പ് തുടച്ചെന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടറെ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്ജിലെ പോളിംഗ് ബൂത്തിലാണ് സംഭവം.

പോളിംഗ് ബൂത്തിന് പുറത്ത് ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത് വോട്ടര്‍ തന്റെ ചെരിപ്പ് തുടച്ചെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം. ഇതുകണ്ട ഒരു ബിജെപി പ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകരെ വിവരമറിയിക്കുകയും എല്ലാവരും ചേര്‍ന്ന് വോട്ടറെ മര്‍ദ്ദിക്കുകയുമായിരുന്നു.

ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഒടുവില്‍ പൊലീസിന് ലാത്തി പ്രയോഗിക്കേണ്ടി വന്നു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്് പരുക്കേറ്റിട്ടുണ്ട്.  പുറത്ത് സംഘര്‍ഷം നടന്നെങ്കിലും വോട്ടെടുപ്പിനെ അത് ബാധിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ആറാംഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ പതിനാല് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 13 മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു വിജയം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്