ദേശീയം

ഗാന്ധിജിയെ അപമാനിച്ച പ്രജ്ഞാസിംഗിന് മാപ്പില്ല ; ഗോഡ്‌സെ പരാമര്‍ശത്തെ തള്ളി നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മഹാത്മാഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വാഴ്ത്തിയ പ്രജ്ഞാസിംഗ് ഠാക്കൂറിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജിയെ അപമാനിച്ച പ്രജ്ഞാ സിംഗിനോട് പൊറുക്കാനാവില്ലെന്ന് മോദി പറഞ്ഞു. പ്രജ്ഞാ സിംഗിന് മാപ്പു നല്‍കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഗോഡ്‌സെയാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവന വിവാദമായതോടെ പ്രജ്ഞയെ തള്ളി ബിജെപി വക്താവ് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പ്രജ്ഞ മാപ്പു പറയുകയും ചെയ്തിരുന്നു. 

പ്രജ്ഞാസിംഗിന്റെ വിവാദ പ്രസ്താവനയില്‍ വിശദീകരണം ചോദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും വ്യക്തമാക്കിയിരുന്നു. അച്ചടക്ക സമിതി വിശദീകരണം പരിശോധിക്കും. തുടര്‍ന്ന് നടപടി എടുക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അമിത് ഷാ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍