ദേശീയം

മോദി ലോകത്തിലെ വലിയ നടന്‍; അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയാല്‍ മതിയായിരുന്നുവെന്ന് പ്രിയങ്ക 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ മിര്‍ജാപൂരില്‍ റോഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ലോകത്തെ ഏറ്റവും വലിയ നടനെയാണ് പ്രധാനമന്ത്രിയായി ഇന്ത്യക്ക് കിട്ടിയതെന്ന് പ്രിയങ്ക പറഞ്ഞു. മോദിക്ക് പകരം അമിതാഭ് ബച്ചനായിരുന്നു നല്ലതെന്നും പ്രിയങ്ക പറഞ്ഞു.

'ഇപ്പോഴാണ് നിങ്ങള്‍ മനസ്സിലാക്കുന്നത് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് ലോകത്തെ ഏറ്റവും വലിയ നടനെ ആയിരുന്നെന്ന്. നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ ഇരിക്കുന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് അമിതാഭ് ബച്ചനെ തിരഞ്ഞെടുത്താല്‍ മതിയായിരുന്നു,' എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

യുപിയടക്കം നിര്‍ണായക സംസ്ഥാനങ്ങള്‍ 19 തീയതി വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രിയങ്കയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ്? പ്രചാരണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ റാലികളിലാണ് പ്രിയങ്ക പങ്കെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്