ദേശീയം

എക്‌സിറ്റ് പോള്‍ ഫലം പ്രതീക്ഷിച്ചത്; ബിജെപി സഖ്യം ഇരുന്നൂറു തികയ്ക്കില്ലെന്ന് സുധാകര്‍ റെഡ്ഡി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ബിജെപി അനുകൂല നിലപാടുള്ള ടെലിവിഷന്‍ ചാനലുകളില്‍നിന്ന് പ്രതീക്ഷിച്ച എക്‌സിറ്റ് പോളുകളാണ് പുറത്തുവന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. ഇവ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമാണെന്ന് റെഡ്ഡി പറഞ്ഞു.

ബിജെപി സഖ്യത്തിന് ഇക്കുറി ഇരുന്നൂറില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ലഭിക്കാന്‍ പോവുന്നത്. അവര്‍ക്കു സര്‍ക്കാരുണ്ടാക്കാനാവില്ല. ഇപ്പോള്‍ യുപിഎയുടെ ഭാഗമല്ലാത്ത പാര്‍ട്ടികള്‍ ഫലപ്രഖ്യാപനത്തിനുശേഷം ഒന്നിക്കുമെന്നും അങ്ങനെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

എക്‌സിറ്റ് പോള്‍ പുറത്തുവിട്ട ചാനലുകളില്‍ മിക്കതും ബിജെപി അനുകൂല നിലപാടുള്ളവയാണ്. ഈ എക്‌സിറ്റ് പോള്‍ ഫലം അവയില്‍നിന്നു പ്രതീക്ഷിച്ചവ തന്നെയാണ്. തുടക്കം തൊട്ട് ഈ നിമിഷം വരെ അവര്‍ ബിജെപിക്കൊപ്പമാണ്. ബിജെപിയുടെ പ്രചാരണത്തിന്റെ ഭ്ാഗമാണ് ഈ സര്‍വേ ഫലങ്ങളെന്ന് സിപിഐ ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!