ദേശീയം

'ഇതില്‍ ഇത്ര പറയാന്‍ എന്താണുള്ളത്? ഞങ്ങളും വളര്‍ത്തുമൃഗങ്ങള്‍ക്ക് സര്‍നെയിം നല്‍കാറുണ്ട്'

സമകാലിക മലയാളം ഡെസ്ക്

ചുഞ്ചു നായര്‍ എന്ന വളര്‍ത്തുപൂച്ചയുടെ ഓര്‍മ്മദിനത്തില്‍ വീട്ടുകാര്‍ നല്‍കിയ പത്രപ്പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇതിനെച്ചുറ്റിപ്പറ്റി അനേകം ട്രോളുകളും പോസ്റ്റുകളും വരുന്നുണ്ട്. നായര്‍ ജാതി വാല്‍ നല്‍കിയതിന്റെ പേരില്‍ കുടുംബത്തെ പരിഹസിച്ചാണ് മിക്കവരും രംഗത്തെത്തുന്നത്. 

എന്നാല്‍ തങ്ങളുടെ വളര്‍ത്തുമൃഗത്തോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് കുടുംബം അങ്ങനെ ചെയ്‌തെന്നും താനും അങ്ങനെ ചെയ്യാറുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം രവീണ ടണ്ടന്‍. ഇതില്‍ ജാതിക്ക് യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി.

'ആളുകള്‍ക്ക് ഒരു പണിയുമില്ല. മൃഗങ്ങള്‍ക്ക് സര്‍നെയിം നല്‍കുന്നതില്‍ ജാതിക്കൊരു പങ്കുമില്ല. എന്റെ എല്ലാവളര്‍ത്തു മൃഗങ്ങള്‍ക്കും അവയുടെ വാക്‌സിനേഷന്‍ ഫയലില്‍ ഞങ്ങളുടെ സര്‍നെയിം ആണ് നല്‍കിയിട്ടുള്ളത്. ഇത് സ്‌നേഹവും വാത്സല്യവുമാണ്'- രവീണ ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'