ദേശീയം

ആദിത്യയെ മുഖ്യമന്ത്രിയാക്കാന്‍ പോസ്റ്ററുകള്‍; വിട്ടുവീഴ്ചക്കില്ലെന്ന് ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലി ശിവസേന-ബിജെപി തര്‍ക്കം തുടരുന്നതിനിടെ, ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശിവസേന തലവന്‍ ഉദ്ദവ് താക്കറെയുടെ വസതിയായ മാതോശ്രീയ്ക്ക് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ' എന്റെ എംഎല്‍എ എന്റെ മുഖ്യമന്ത്രി' എന്നാണ് ആദിത്യയുടെ ചിത്രം സഹിതമുള്ള പോസ്റ്ററില്‍ പറയുന്നത്. 

ശിവസേന നേതാവ് ഹാജി ഹലിം ഖാനാണ് പോസ്റ്റര്‍ പതിച്ചത് എന്നാണ് വിവരം. മുഖ്യമന്ത്രിയാകുന്നെങ്കില്‍ അത് ആദിത്യ മാത്രമായിരിക്കും എന്നുള്ള ബോര്‍ഡുകള്‍ നേരത്തെ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നീക്കിയിരുന്നു. നേരത്തെ, ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ശിവസേന എംഎല്‍എമാര്‍ രംഗത്ത് വന്നിരുന്നു. 

ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ മേധാവിയായ ആദിത്യ വോര്‍ലിയില്‍ നിന്നാണ് വിജയിച്ചത്. ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകാതെ പോയ തെരഞ്ഞെടുപ്പില്‍, തങ്ങള്‍ക്കും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുണ്ടെന്ന കടുംപിടുത്തത്തിലാണ ശിവസേന. 50-50 ഫോര്‍മുലയാണ് ശിവസേന എന്‍ഡിഎ നേതൃത്വത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ സാധിക്കില്ല എന്നാണ് ബിജെപിയുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം