ദേശീയം

നാലരയടി വലിപ്പമുള്ള മുതല വീടിനകത്ത്, എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാര്‍; ഒടുവില്‍ സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

വഡോദര: പുലര്‍ച്ചെ വീടിനകത്ത് കയറിയ മുതല വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഗുജറാത്തിലെ വഡോദരയില്‍ കഴിഞ്ഞ ചാവ്വാഴ്ചയാണ് സംഭവം. രാത്രി ഏകദേശം ഒരുമണി അടുപ്പിച്ച് വീട്ടിനകത്ത് നിന്ന് തട്ടും മുട്ടും കേക്കാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ ഉറക്കമെഴുന്നേറ്റത്. ആദ്യം പൂച്ചയോ മറ്റോ ആകുമെന്ന് കരുതി കാര്യമാക്കിയില്ല.

എന്നാല്‍ ഏറെ നേരമായിട്ടും ബഹളം നില്‍ക്കാതെ വന്നപ്പോഴാണ് വീട്ടുകാര്‍ ശബ്ദം കേട്ടയിടത്തേക്ക് പോയി നോക്കിയത്. വീട്ടിനകത്തെ ശുചിമുറിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന ഒരു മൂലയില്‍ എന്തോ അനക്കം കണ്ടെത്തി. വെളിച്ചമടിച്ച് നോക്കിയ വീട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.  

വെളിച്ചം കണ്ട നിമിഷം തൊട്ട്, മുതല കൂടുതല്‍ പരിഭ്രാന്തിയോടെ അവിടെയെല്ലാം ഓടിനടക്കാന്‍ തുടങ്ങി. വീട്ടുടമ പെട്ടെന്ന് തന്നെ മുതല കുടുങ്ങിയ മുറിയുടെ വാതില്‍ പുറത്തുനിന്ന് അടച്ചു. തുടര്‍ന്ന് തൊട്ടടുത്തുള്ള വന്യജീവി സങ്കേതത്തിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.  

പുലര്‍ച്ചെ 2.45ഓടെ അവിടെ നിന്നുള്ള ജീവനക്കാരെത്തി. നാലര അടിയോളം വലിപ്പമുള്ള മുതലയായിരുന്നു അത്. അക്രമാസക്തമായ നിലയിലായിരുന്നു അതിനെ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് സംഘം അതിനെ പിടികൂടിയത്. അല്‍പമൊന്ന് ശ്രദ്ധ പതറിയിരുന്നെങ്കില്‍ അത് ഒരുപക്ഷേ വീട്ടിലുള്ള ആരെയെങ്കിലും അക്രമിക്കുമായിരുന്നുവെന്നും എന്നാല്‍ ഭാഗ്യവശാലാണ് അത്തരം അനിഷ്ട സംവങ്ങളൊന്നുമുണ്ടാകാഞ്ഞതെന്നും അവര്‍ പിന്നീട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്