ദേശീയം

ഭാര്യയെ കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു; ഒന്നും സംഭവിക്കാത്ത പോലെ മൂന്ന് ദിവസം, ഒടുവില്‍ അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ച ഭര്‍ത്താവ് പിടിയില്‍. ബെംഗളൂരുവിലെ അലന്ദ് താലൂക്കിലെ മദനാഹിപ്പരാഗ ഗ്രാമത്തിലാണ് സംഭവം. ശ്രീശിയാല്‍ എന്നയാളാണ് ഭാര്യ സംഗീത സക്കറേജയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

കൊലപാതകത്തില്‍ ശ്രീശിയാലിന്റെ അമ്മക്കും പങ്കുള്ളതായി സംശയിക്കുന്നു. സംഗീതയുടെ മൃതദേഹം ഇയാള്‍ കട്ടിലിടയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ശ്രീശിയാലിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോള്‍ കണ്ടത് അഴുകിയ സംഗീതയുടെ മൃതദേഹമായിരുന്നു. തുടര്‍ന്ന് ശ്രീശിയാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്