ദേശീയം

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അമ്മയ്ക്ക് ഒപ്പം യാത്ര ചെയ്ത അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ലൈംഗിക പീഡനം; അമ്മാവനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് അമ്മാവന്‍ പീഡിപ്പിച്ചതായി പരാതി. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

രാജസ്ഥാന്‍ ജയ്പൂര്‍ ജവഹര്‍ സര്‍ക്കിള്‍ ഏരിയയില്‍ വെളളിയാഴ്ചയാണ് സംഭവം. മധ്യപ്രദേശില്‍ നിന്ന് ജയ്പൂരിലെ വീട്ടിലേക്ക് സ്ലീപ്പര്‍ ബസില്‍ പോകുകയായിരുന്നു പെണ്‍കുട്ടി. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഒപ്പം അമ്മയും ചുരുക്കം ചില ബന്ധുക്കളും കൂടെയുണ്ടായിരുന്നു.

യാത്രക്കിടെ അമ്മാവന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവം പെണ്‍കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ചയാണ് അമ്മാവനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്