ദേശീയം

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി ഇന്ത്യന്‍ അക്കൗണ്ടന്‍റിന്; 7.11 കോടി രൂപ സമ്മാനം 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയില്‍ ഒന്നാം സമ്മാനമായ ഒരു മില്യണ്‍ ഡോളര്‍ (7.11 കോടി രൂപ) ഇന്ത്യക്കാരനായ അക്കൗണ്ടന്‍റിന്. 16 വര്‍ഷത്തോളമായി ദുബായില്‍ താമസക്കാരനായ പ്രവീണ്‍ അരാന്‍ഹ എന്നയാൾക്കാണ് ഭാ​ഗ്യമടിച്ചത്. 

കഴിഞ്ഞ 20 വർഷത്തിനിടയ്ക്ക് ലോട്ടറിയില്‍ ഒന്നാം സമ്മാനം നേടുന്ന 151ാമത്തെ ഇന്ത്യക്കാരനാണ് പ്രവീണ്‍. ലോട്ടറിയടിച്ചത് അത്ഭുതപ്പെടുത്തുന്നെന്നും എല്ലാവര്‍ക്കും ഇത്തരം അവസരമുണ്ടാകട്ടെയെന്നുമാണ് പ്രവീണിന്റെ വാക്കുകൾ. 

പ്രവീണ്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് എടുത്ത 3069 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. സമ്മാനം ലഭിച്ച തുകയുടെ ഒരു ഭാഗം തന്റെ മകളുടെ പഠനത്തിനായി മാറ്റിവയ്ക്കുമെന്നും യുഎസില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ പഠിക്കുന്ന മകളെ ഏതറ്റം വരെയും പഠിപ്പിക്കുമെന്നും പ്രവീൺ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്