ദേശീയം

വീണ്ടും പാകിസ്ഥാന്റെ പ്രകോപനം; പ്രധാനമന്ത്രിക്ക് വ്യോമപാത നിഷേധിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്റെ പ്രകോപനം. സൗദി സന്ദര്‍ശനത്തിനായാണ് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാനോട് ഇന്ത്യ അനുമതി തേടിയത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അടുത്തിടെ, ഇത് മൂന്നാം തവണയാണ് ഇന്ത്യയിലെ പ്രമുഖ വ്യക്തികള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാത നിഷേധിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെയുമാണ് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍ ഇതിന് മുന്‍പ് പ്രകോപനം സൃഷ്ടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം ആരംഭിക്കുന്നത് നാളെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായാണ് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാനോട് അനുമതി തേടിയത്. നരേന്ദ്രമോദിക്ക് വ്യോമപാത നിഷേധിച്ചതായി പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. വരുംമണിക്കൂറില്‍ ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയുളള പ്രതിഷേധം തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പാകിസ്ഥാന്റെ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍