ദേശീയം

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്; തൂത്തുവാരി ഇടത് വിദ്യാര്‍ത്ഥി സഖ്യം

സമകാലിക മലയാളം ഡെസ്ക്

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വിജയം. എസ്എഫ്‌ഐ-എഐഎസ്എഫ്-എപിഎസ്എഫ് സഖ്യമാണ് വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്‌ഐയുടെ പരിജയ് യാദവന് തെരഞ്ഞെടുക്കപ്പെട്ടു. എപിഎസ്എഫിന്റെ വി കുരലംബനാണ് സെക്രട്ടറി. 

മെയില്‍ വൈസ് പ്രസിഡന്റായി എഐഎസ്എഫിന്റെ ജെ കുമാര്‍ വിജയിച്ചു. എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് അടക്കം ഏഴ് സീറ്റുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. 

വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച വിദ്യാര്‍ഥിനിയുടെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീട്ടിവച്ചിരുന്നു. എസ്എഫ്‌ഐയുടെയും എന്‍എസ്‌യുവിന്റെയും നേതൃത്വത്തിലുള്ള പാനലുകളാണ് ഇത്തവണ മത്സരിച്ചത്.  കഴിഞ്ഞവര്‍ഷം എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!