ദേശീയം

പാതിരാത്രിയില്‍ നഗരമധ്യത്തില്‍ സിംഹക്കൂട്ടം; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്:  പാതിരാത്രിയില്‍ നഗരമധ്യത്തിലിറങ്ങിയ സിംഹക്കൂട്ടത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ഗുജറാത്തിലെ ജുനഗഡ് ജില്ലയിലുള്ള ജനങ്ങള്‍. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് സിംഹങ്ങള്‍ കൂട്ടമായി കാടിറങ്ങിയത്. ഗുജറാത്തിലെ വഡോദരയില്‍ മഴ വെള്ളത്തില്‍ ചീങ്കണ്ണി ഒഴുകിയെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് മഴയെ തുടര്‍ന്ന് സിംഹങ്ങള്‍ കാടിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഏഴ് സിംഹങ്ങളുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ ഒരു തെരുവിലാണ് സംഭവം. നടു റോഡില്‍ എത്തിയ സിംഹങ്ങള്‍  ഗര്‍ജ്ജിക്കുന്നതും വീഡിയോയില്‍ കാണാം. 

ഗിര്‍നാര്‍ മലനിരകളുടെ താഴ്‌വരയിലാണ് ഈ പട്ടണം. ഗിര്‍ വനമേഖലയില്‍ നിന്നിറങ്ങിയതാകാം ഇവയെന്നാണ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്