ദേശീയം

മന്ത്രി 'ജി' ഉത്തരേന്ത്യക്കാരെ അപമാനിക്കരുത്; കഴിവുകെട്ടവരെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യോഗ്യതയുള്ളവരുടെ കുറവാണ് ഉത്തരേന്ത്യയില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗംഗ് വറിനെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മന്ത്രി ഉത്തരേന്ത്യന്‍ യുവതയെ അപമാനിച്ചെന്ന് പ്രിയങ്ക പറഞ്ഞു. മിസ്റ്റര്‍ മന്ത്രി കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി നിങ്ങള്‍ ഭരിക്കുന്നു. ഇവിടെ തൊഴില്‍ സൃഷ്ടിച്ചിട്ടില്ല. സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെടുകയാണ്. ഉത്തരേന്ത്യക്കാരെ അധിക്ഷേപിച്ച് നിങ്ങള്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും പ്രിയങ്ക വിമര്‍ശിച്ചു. 

രാജ്യത്ത് തൊഴിലില്ലായ്മ പ്രശ്‌നമില്ലെന്ന് പറഞ്ഞ കേ്ന്ദ്ര തൊഴില്‍ സഹമന്ത്രി ഉത്തരേന്ത്യയില്‍ കമ്പനികള്‍ക്ക് ആവശ്യമുള്ള യോഗ്യതയുള്ളവരെ ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് മന്ത്രി പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ മന്ത്രി കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി.

പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത്. പ്രാവീണ്യമുള്ളവരുടെ കുറവുണ്ടെന്നാണ് ഉദ്ദേശിച്ചത്. അത് നികത്താനായാണ് യുവാക്കള്‍ക്ക് തൊഴില്‍ പ്രാവീണ്യം നല്‍കാനായി പ്രത്യേക മന്ത്രാലയം തുടങ്ങിയതെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്ത് തൊഴിലവസരങ്ങളുടെ കുറവുണ്ടെന്ന് പറയുന്നത് ശരിയല്ല. ഉത്തരേന്ത്യയില്‍ തൊഴില്‍ റിക്രൂട്ട്‌മെന്റിനായി എത്തുന്ന കമ്പനികള്‍ക്ക് മതിയായ യോഗ്യതയുള്ളവരെ ലഭിക്കുന്നില്ലെന്നായിരുന്നു തന്റെ മണ്ഡലമായ ബറേലിയില്‍ മന്ത്രി നടത്തിയ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്