ദേശീയം

പാര്‍ട്ടി ഓഫിസില്‍ വച്ച് ഭാര്യയെ തല്ലി, ബിജെപി നേതാവിനെ പദവിയില്‍നിന്നു നീക്കി (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ട്ടി ഓഫിസില്‍ മറ്റു നേതാക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ തല്ലിയ ബിജെപി നേതാവിനെ പദവിയില്‍നിന്നു നീക്കി. മെഹ്‌റുളിജില്ലാ പ്രസിഡന്റ് ആസാദ് സിങ്ങിനെതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തത്. 

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ക്കായി വിളിച്ചു ചേര്‍ത്ത യോഗത്തിനിടെയാണ് ആസാദ് സിങ്ങും ഭാര്യയുമായി തര്‍ക്കമുണ്ടായത്. സൗത്ത് ഡല്‍ഹിയിലെ മുന്‍ മേയറാണ് സിങ്ങിന്റെ ഭാര്യ. യോഗത്തില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ജാവഡേക്കര്‍ പങ്കെടുത്തിരുന്നു.

സ്ത്രീകളുടെ അന്തസിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നും അതുകൊണ്ടാണ് ആസാദ് സിങ്ങിനെതിരെ നടപടിയെടുത്തതെന്നും ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി സമിതിയെ വച്ചിരുന്നെന്നും തിവാരി അറിയിച്ചു. 

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം ആസാദ് സിങ് വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിങ്ങും ഭാര്യ സരിത ചൗധരിയും തമ്മില്‍ നിരന്തര കലഹമാണെന്നും അതിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടി ഓഫിസില്‍ ഉണ്ടായതെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്