ദേശീയം

പതിനഞ്ച് കോടിയുടെ കഞ്ചാവ് തീയിട്ട് നശിപ്പിച്ച് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: 63,878 കിലോഗ്രാം കഞ്ചാവ് തീയിട്ട് നശിപ്പിച്ച് പൊലീസ്. ഏകദേശം പതിനഞ്ച് കോടിയോളം രൂപയുടെ കഞ്ചാവാണ് വിശാഖപട്ടണത്ത് കത്തിച്ച് കളഞ്ഞത്. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 455 കേസുകളിലായി പിടിച്ചെടുത്തവയാണ് ഇപ്പോള്‍ തീയിട്ട് നശിപ്പിച്ചത്.

ട്രക്കുകളിലും വാനുകളിലുമായി എല്ലാ ജില്ലകളില്‍ നിന്നും പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് എത്തിച്ചത്. ശേഷം ഇതെല്ലാം തൂക്കി നോക്കിയ ശേഷം തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സമാനമായി 43,341 കിലോഗ്രാം കഞ്ചാവ് നശിപ്പിച്ചിരുന്നതായി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എല്‍ കെവി രംഗ പറഞ്ഞു.

അതേസമയം, കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ ഗ്രാമത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ കര്‍ഷകരെ കഞ്ചാവ് ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇത് മുന്നില്‍ കണ്ട് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് കടത്തിലിനിടെ പിടിച്ചെടുത്ത 196 വാഹനങ്ങളും പൊലീസ് ലേലത്തില്‍ വച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്