ദേശീയം

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു ; ഒക്ടോബര്‍ 21 ന് വോട്ടെടുപ്പ് , 24 ന് ഫലം 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് ഒക്ടോബര്‍ 21 ന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന് നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 

വോട്ടെടുപ്പിനുള്ള വിജ്ഞാപനം സെപ്തംബര്‍ 27 ന് പുറപ്പെടുവിക്കും. ഒക്ടോബര്‍ നാലുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴാണ്. മഹാരാഷ്ട്രയില്‍ 8.94 കോടി വോട്ടര്‍മാരും ഹരിയാനയില്‍ 1.28 കോടി വോട്ടര്‍മാരും ഉണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് നിരീക്ഷകര്‍ ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഭരണം നടത്തുന്നത്. ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ രണ്ടിനാണ് അവസാനിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ ഒമ്പതിനും അവസാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്