ദേശീയം

ലോക്ക്ഡൗണ്‍ 'ദുരിതകാലം'; ഗാര്‍ഹിക പീഡനം കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെ ഗാര്‍ഹിക പീഡനം വന്‍തോതില്‍ വര്‍ധിച്ചെന്ന്‌ ദേശീയ വനിതാ കമ്മിഷന്‍. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ ഒന്ന് വരെ മാത്രം 257 പരാതികള്‍ ഓണ്‍ലൈനായി ലഭിച്ചു. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട 13 പരാതികള്‍ ലഭിച്ചതായും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. 

കിട്ടിയ പരാതികളില്‍ 69 എണ്ണം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഇവിടെ നിന്ന് മാത്രം 90 പരാതികള്‍ ലഭിച്ചു. ദിലിയില്‍ നിന്ന് 37 പരാതികള്‍ ലഭിച്ചു. ബിഹാറില്‍ നിന്നും ഒഡിഷയില്‍ നിന്നും 18 പരാതികള്‍ വീതമാണ് ലഭിച്ചത്. മാര്‍ച്ച് രണ്ട് മുതല്‍ എട്ട് വരെ മാത്രം 116 പരാതികള്‍ ലഭിച്ചുവെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ