ദേശീയം

ആംബുലന്‍സില്‍ നാട്ടിലെത്തിക്കാം; തലയൊന്നിന് 1500 രൂപ;  20 തൊഴിലാളികളുമായി പോയ വാഹനം പൊലീസ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: ലോക്ക്ഡൗണിനെ തുടര്‍ന്ന് മംഗളൂരു നഗരത്തില്‍ കുടുങ്ങിയ ആളുകളെ ്അനധികൃതമായി സ്വദേശത്തേക്കെത്തിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് പിടികൂടി. മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്ന സ്വകാര്യ ആംബുലന്‍സാണ് ചിക്കമഗളൂരു ബലെഹൊണ്ണൂര്‍ ചെക്‌പോസ്റ്റില്‍ പിടികൂടിയത്. ദാവണഗരെയില്‍നിന്ന് രോഗിയുമായി മംഗളൂരുവിലെത്തിയ ആംബുലന്‍സിലാണ് മടക്കയാത്രയില്‍ ആളുകളെ കയറ്റിയത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് മംഗളൂരുവില്‍ കുടുങ്ങിയ രോഗികളാണ് ഇതില്‍ ഏറെയും. നാട്ടിലെത്തിക്കാന്‍ ഒരാള്‍ക്ക് 1,500 രൂപ വീതം ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. ആംബുലന്‍സ് കസ്റ്റഡിയിലെടുത്തശേഷം ഇതിലുണ്ടായിരുന്ന രണ്ടുഡ്രൈവര്‍മാരടക്കം മുഴുവന്‍ യാത്രക്കാരെയും എന്‍ആര്‍പുരയില്‍ നിരീക്ഷണത്തിലാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ