ദേശീയം

കോവിഡ് 19; മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ട് രോഗ ബാധയുണ്ടായത് 30 ശതമാനം പേര്‍ക്ക്; കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ 14,378 കോവിഡ് കേസുകളില്‍ 4291 പേര്‍ക്ക് രോഗ ബാധയുണ്ടായത് നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.8 ശതമാനമാണ് വൈറസ് ബാധയുടെ തോത്.

ഈയൊരറ്റ സമ്മേളനത്തിലൂടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം പടര്‍ന്നത്. തമിഴ്‌നാട്ടില്‍ 84 ശതമാനം, ഡല്‍ഹിയില്‍ഡ 63 ശതമാനം, തെലങ്കാനയില്‍ 79 ശതമാനം, ഉത്തര്‍പ്രദേശില്‍ 59 ശതമാനം, ആന്ധ്രപ്രദേശില്‍ 61 ശതമാനം എന്ന തരത്തിലാണ് സമ്മേളനവുമായി ബന്ധപ്പെട്ടവരിലൂടെ രോഗം പടര്‍ന്നിരിക്കുന്നത്.

രാജ്യത്ത് കോവിഡ് മരണ നിരക്ക് 3.3 ശതമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 45 വയസില്‍ താഴെ ഉളളവരുടെ മരണ നിരക്ക് 14.4 ശതമാനമാണ്. 45നും 60നും ഇടയില്‍ പ്രായമുളളവരില്‍ ഇത് 10.3 ശതമാനവും 60നും 75നും ഇടയില്‍ പ്രായമുളളവരില്‍ 33.1 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

75 വയസിന് മുകളില്‍ പ്രായമുളളവരാണ് മരിച്ചവരില്‍ ഏറെയും. 42.2 ശതമാനമാണ് മരണ നിരക്കെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 83 ശതമാനം പേര്‍ക്കും മറ്റു രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതാണ് മരണം ഉയരാന്‍ ഇടയാക്കിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 991 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഈ സമയ പരിധിയില്‍ 43 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'