ദേശീയം

ലോക്ക്ഡൗണില്‍ മദ്യക്കുപ്പികളുമായി ആഘോഷം, ചിത്രം സോഷ്യല്‍മീഡിയയില്‍; മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മദ്യക്കുപ്പികള്‍ക്ക് ഒപ്പം മൂവരും നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് നടപടി.

മധ്യപ്രദേശിലെ റായ്‌സെന്‍ ജില്ലയിലാണ് സംഭവം. അവിടെ ജോലി ചെയ്യുന്ന മൂന്ന് റവന്യൂ ഉദ്യോസ്ഥര്‍ക്കെതിരെയാണ് നടപടി എടുത്തത്. ബറേലി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.

ലോക്ക്ഡൗണ്‍ കാലത്ത് കയ്യില്‍ മദ്യക്കുപ്പികളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യവില്‍പ്പന രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. അതിനിടെ ഇവര്‍ മദ്യക്കുപ്പികളുമായി നില്‍ക്കുന്ന ചിത്രം വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്