ദേശീയം

ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ എന്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നതിനെ കുറിച്ച് രാജ്ഭവനില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി തമിഴ്‌നാട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. അഗ്നിരക്ഷാ, സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലൈ 29നാണ് അദ്ദേഹം ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചത്. ക്വാറന്റൈനില്‍ പ്രവേശിച്ചിട്ട് ദിവസങ്ങള്‍ മാത്രമായിരിക്കേയാണ് ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അവസാനമായി രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.പതിവായി വൈദ്യപരിശോധനയ്ക്ക് അദ്ദേഹത്തെ വിധേയമാക്കിയിരുന്നു. ജൂലൈ 23 നാണ് രാജ്ഭവന്റെ മുഖ്യ കെട്ടിടത്തിന് പുറത്ത് ജോലി നോക്കുന്ന 84 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആറു ദിവസം കഴിഞ്ഞ് മുഖ്യ കെട്ടിടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്