ദേശീയം

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിയുടെ ആഗ്രഹം ഫലംകണ്ടു; എട്ട് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നക്‌സല്‍ കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

റായ്പ്പൂര്‍: എട്ട് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നക്‌സല്‍ കീഴടങ്ങി. രക്ഷാബന്ധന്‍ ദിനത്തിലെ സഹോദരിയുടെ ആവശ്യപ്രകാരമാണ് മല്ല എന്നയാള്‍ പൊലീസില്‍ കീഴടങ്ങിയത്. തിരികേ കാട്ടിലേക്ക് മടങ്ങരുതെന്ന സഹോദരിയുടെ വാക്കുകളാണ് മല്ലയെ പിടിച്ചുനിര്‍ത്തിയത്.

12-ാം വയസ്സില്‍ വീടുവിട്ടിറങ്ങി നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്ന മല്ല പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. സഹോദരനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട ലിഗെ എന്ന യുവതി ഇയാളെ തിരികെ പോകാന്‍ അനുവദിച്ചില്ല. സഹോദരന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് ലിഗെ ഭയന്നിരുന്നു. പൊലീസില്‍ ഹാജരാകാന്‍ മല്ലയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു ഇവര്‍.

താന്‍ 2016 മിതല്‍ പ്ലാറ്റണ്‍ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നെന്ന് മല്ല പറഞ്ഞു. ഡെപ്യൂട്ടി കമാന്‍ഡറായിരുന്നതിനാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളം സംസ്ഥാനത്ത് നടന്ന പ്രധാന നക്‌സല്‍ ആക്രമണങ്ങളില്‍ മല്ലയ്ക്ക് പങ്കുണ്ടാകുമെന്ന് എസ് പി അഭിഷേക് പല്ലവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും