ദേശീയം

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു; 40 പേര്‍ക്ക് പൊള്ളലേറ്റു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കോവിഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന എട്ട് കോവിഡ് രോഗികള്‍ മരിച്ചു. സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. അഞ്ച് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.

അഹമ്മദാബാദിലെ നവരംഗ്പുരയിലുള്ള ശ്രേയ് ആശുപത്രിയിലാണ് തീപിടിത്തം. ഇവിടെ ചികിത്സയിലുള്ള 40 കോവിഡ് രോഗികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സര്‍ദാര്‍ വലഭായ് പട്ടേല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച എട്ട് പേരും ഐസിയുവില്‍ ചികിത്സയിലായിരുന്നു. 50 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണിത്. 

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തുള്ളത്. 

എട്ട് പേരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി  അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. സ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രിയോടും മേയറോടും സംസാരിച്ചു. ദുരിതബാധിതര്‍ക്ക് ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം അടിയന്തര ധനസഹായം നല്‍കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'