ദേശീയം

ടേക്ക് ഓഫിനിടെ എയർ ഏഷ്യ വിമാനത്തിൽ പക്ഷിയിടിച്ചു; ഒഴിവായത് വലിയ അപകടം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: റാഞ്ചി വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ എയർ ഏഷ്യ വിമാനത്തിൽ പക്ഷിയിടിച്ചു. ഇതേ തുടർന്ന് മുംബയിലേക്ക് പുറപ്പെടേണ്ട എയർ ഏഷ്യയുടെ ഐ5-632 വിമാനം തിരിച്ചിറക്കി. നടപടിക്രമങ്ങൾക്ക് ശേഷം വിമാനം വീണ്ടും പറന്നുയരുമെന്ന് അധികൃതർ അറിയിച്ചു.

11.50ന് മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. ഇതിനിടെയാണ് വിമാനത്തിൽ പക്ഷിയിടിച്ചത്. ഉടൻ തന്നെ പൈലറ്റ് ടേക്ക് ഓഫ് നിർത്തിവെച്ചതായി എയർഏഷ്യ വക്താവ് പറഞ്ഞു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് . കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ട് മണിക്കൂറുകൾ പിന്നിടുന്നതിനിടെയായിരുന്നു റാഞ്ചിയിലെ സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്