ദേശീയം

പടുകൂറ്റന്‍ സ്രാവ് കരയില്‍; അമ്പരന്ന് നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് പടുകൂറ്റന്‍ സ്രാവ് തീരത്തടിഞ്ഞു. രാമനാഥപുരം ജില്ലയിലെ വലിനോക്കം ബീച്ചിലാണ് ഞായറാഴ്ച കൂറ്റന്‍ സ്രാവിനെ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 

സ്രാവിന് ജീവനുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതിന്റെ ചിത്രം പങ്കിട്ടത്. 

അപൂര്‍വ ഇനത്തില്‍പ്പെട്ട സ്രാവാണ് ഇതെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജൂണില്‍ രാമനാഥപുരം ജില്ലയില്‍ തന്നെ 18 അടി നീളമുള്ള ഈ ഇനത്തില്‍പ്പെട്ട മറ്റൊരു സ്രാവിന്റെ ജഡം കരയ്ക്കടിഞ്ഞിരുന്നു. 

ഇത്തരം സ്രാവുകളെ പിടിക്കുന്നത് നിലവില്‍ കുറ്റമാണ്.  1972 ലെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഇത്തരം അപൂര്‍വ ജീവികളെ പിടിച്ചാല്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവാണ് ശിക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന