ദേശീയം

മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിതര്‍ 15,000 കടന്നു, 24 മണിക്കൂറിനിടെ 341 പേര്‍ക്ക് രോഗബാധ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിതരുടെ എണ്ണം 15000 കടന്നു. 24 മണിക്കൂറിനിടെ 341 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്ര പൊലീസിനെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15,294 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

ഇന്നലെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 156 ആയി. 

കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗം പേരും രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസമായി. 12,306 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ മൂന്നില്‍ രണ്ട് വരും. നിലവില്‍ 2,832 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത