ദേശീയം

ചര്‍ച്ചയാകാം; തയ്യാറെന്ന് കര്‍ഷകര്‍; സമവായത്തിന് കളമൊരുങ്ങുന്നുവോ? 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരുമായുള്ള  ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സംഘടനകളുടെ യോഗത്തില്‍ തീരുമാനമായതായി കര്‍ഷക നേതാവ് ബാല്‍ജീത് സിങ് മഹല്‍ പറഞ്ഞു. 

ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വെച്ചാണ് ചര്‍ച്ച. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും ചര്‍ച്ചയില്‍ പങ്കെടുക്കും. 

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കര്‍ഷക സംഘടകളുടെ ഇടയില്‍ സമ്മിശ്ര അഭിപ്രായം ഉയര്‍ന്നിരുന്നു. ഏകോപന സമിതി അംഗങ്ങളെ മുഴുവന്‍ പങ്കെടുപ്പിച്ചാല്‍ ചര്‍ച്ചയാകാം എന്നായിരുന്നു ആദ്യം ഒരുവിഭാഗം സ്വീകരിച്ച നിലപാട്. എന്നാല്‍ മറ്റൊരു വിഭാഗം, ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അവസരം പാഴാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കര്‍ഷകര്‍ എത്തിയത് എന്നാണ് വിവരം. 

കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി കേന്ദ്രമന്ത്രിമാര്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയില്‍ യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃിഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരാണ് യോഗം ചേര്‍ന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്