ദേശീയം

രണ്ടു വിമാനങ്ങളിലും കയറ്റിയില്ല; ചെറിയ പനി മാത്രമാണുള്ളത്, നാട്ടിലെത്തിക്കണം...; വുഹാനില്‍ നിന്ന് സര്‍ക്കാരിനോട് അപേക്ഷയുമായി യുവതി(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്ന് തിരികെയെത്തിക്കണം എന്ന അപേക്ഷയുമായി ഇന്ത്യന്‍ എന്‍ജിനീയര്‍. ആന്ധ്രാപ്രദേശ് സ്വദേശി അന്നം ശ്രുതിയാണ് തന്നെയും സുഹൃത്തിനെയും തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം വുഹാന്‍ നഗരത്തില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ ഇവരെ കയറ്റിയിരുന്നില്ല. പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടതുകൊണ്ടാണ് ഇവരെ മറ്റു യാത്രക്കാരുടെ കൂടെ ഉള്‍പ്പെടുത്താതിരുന്നത്. പിന്നീട് നാട്ടില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കാം എന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാല്‍ തങ്ങള്‍ക്ക് നേരിയ പനിമാത്രമാണ് ഉള്ളതെന്നും രോഗത്തിന്റെ മറ്റു ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ശ്രുതി പറയുന്നു. 

രണ്ടു വിമാനങ്ങളില്‍ നിന്നും തങ്ങളെ ഒഴിവാക്കിയെന്നും ശ്രുതി പറയുന്നു. വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയിലൂടെ തെളിയിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും മാനസ്സിക പ്രയാസം കൊണ്ടാണ് തനിക്ക് പനി വര്‍ധിച്ചതെന്നും ശ്രുതി പറയുന്നു. 

'ഞങ്ങളെ തിരികെ വീട്ടിലെത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയാണ്'- വീഡിേേയാ മെസ്സേജില്‍ ശ്രുതി പറയുന്നു. ശ്രുതിയുടെ അവസ്ഥയില്‍ നാട്ടിലുള്ള കുടുംബാംഗങ്ങളും വിഷമത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം