ദേശീയം

കനയ്യ കുമാറിന് നേരെ കല്ലേറ്; പരിക്ക്

സമകാലിക മലയാളം ഡെസ്ക്


പറ്റ്‌ന: ജെഎന്‍യു മുന്‍ യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യാ കുമാറിനും സംഘത്തിനും നേരെ ആക്രമണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ അദ്ദേഹം നയിക്കുന്ന പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ഒരുകൂട്ടം സംഘപരിവാര്‍ അനുകൂലികള്‍ ഇവര്‍ക്കു നേരെ കല്ലേറ് നടത്തിയത്.

സുപോള്‍ ജില്ലയിലെ ഒരു യോഗത്തിന് ശേഷം സഹര്‍ഷയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കനയ്യ കുമാറും സംഘവും കാര്യമായ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരുപാട് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ മോര്‍ച്ച എന്ന സംഘടനയില്‍പ്പെട്ടവരും കനയ്യകുമാറിനൊപ്പമുണ്ടായിരുന്നു.

നാല് ദിവസത്തിനിടെ ഇത് രണ്ടാ തവണയാണ് കനയ്യാ കുമാറിന് നേരെ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം ബിഹാറിലെ തന്നെ സാറാന്‍ ജില്ലയില്‍ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞിരുന്നു. സംഭവത്തില്‍ രണ്ട് വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. നരേന്ദ്ര മോദിയെ രൂക്ഷമായി എതിര്‍ക്കുന്ന കനയ്യ കുമാര്‍ പൗരത്വനിയമ ഭേദഗതിക്കെതിരായും ദേശീയ പൗരത്വ രജിസ്റ്ററുമായും ബന്ധപ്പെട്ട വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ പ്രകോപിതരായവരാകാം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്