ദേശീയം

മോഷണ മുതൽ പങ്കുവയ്ക്കുന്നതിനെ ചൊല്ലി തർക്കം; 17കാരനെ കുത്തിക്കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളി 19കാരൻ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മോഷണ മുതലായ മൊബൈൽ ഫോൺ വിറ്റു കിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിനൊടുവിൽ 19കാരൻ 17കാരനെ കുത്തിക്കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളി. ബംഗളൂരു ആനെക്കലിലെ ചന്ദാപുരയിലാണ് സംഭവം. കൊലയുമായി ബന്ധപ്പെട്ട് ആനേക്കൽ സ്വദേശിയായ രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 26 നാണ് ഇരുവരും ചേർന്ന് മോഷണം നടത്തിയത്. മോഷണ മുതലായ മൊബൈൽ ഫോൺ വിറ്റു കിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇരുവരും തർക്കത്തിലായി. ഒടുവിൽ രാകേഷ് തന്റെ സഹായിയായ രവിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

അപകടമരണമെന്ന് വരുത്തി തീർക്കുന്നതിനായി രാകേഷ് മൃതദേഹം ആനേക്കലിന് സമീപമുള്ള മരസു റെയിൽവെ ട്രാക്കിന് സമീപം വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമായിരുന്ന മൃതദേഹം പിറ്റേന്ന് രാവിലെ ലോക്കോ പൈലറ്റുമാരാണ് കണ്ടെത്തിയത്.

രവിയുടെ അച്ഛൻ കൊലപാതകത്തിൽ രാകേഷിനു പങ്കുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ രാകേഷ് കുറ്റം സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്