ദേശീയം

കല്യാണത്തിന് എട്ടുദിവസം മാത്രം, 25കാരിയായ ബാങ്ക് ജീവനക്കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മുന്‍ കാമുകന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത. 25 വയസുകാരിയായ ബാങ്ക് ജീവനക്കാരിയെ കഴുത്തറുത്തും തുടര്‍ച്ചയായി കത്തിക്ക് കുത്തിയും കൊലപ്പെടുത്തി. കല്യാണത്തിന് എട്ടുദിവസം മാത്രം അവശേഷിക്കേയാണ്, യുവതിയുടെ പിന്നാലെ വര്‍ഷങ്ങളായി നടന്ന് ശല്യപ്പെടുത്തിയിരുന്നയാള്‍ കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും വിവാഹിതരായതായും യുവതിയുടെ ബന്ധുക്കള്‍ കല്യാണം അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബാങ്ക് ജീവനക്കാരിയായ ന്യാലകാന്തി ദിവ്യയാണ് കൊല്ലപ്പെട്ടത്. സിദ്ദിപ്പേട്ട് ജില്ലയിലെ ഗജ്‌വേല്‍ നഗരത്തില്‍ സ്വന്തം വീട്ടില്‍വെച്ചാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചത്തിയ സമയത്താണ് കൃത്യം നടന്നത്. ദിവ്യ വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്തായിരുന്നു ആക്രമണം. നാല് മാസം മുമ്പാണ് ഗജ്‌വേലില്‍ ബാങ്ക് ഫീല്‍ഡ് ഓഫിസറായി ദിവ്യ  ജോലിക്ക് കയറിയത്. 26 കാരനായ വെങ്കിടേഷ് ഗൗഡയാണ് പ്രതി. ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ഇയാള്‍ ചെറുപ്പം മുതല്‍ ദിവ്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ദിവ്യയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ദിവ്യ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. ദിവ്യയും വെങ്കിടേഷും 2014ല്‍ വിവാഹിതരായെന്നാണ് വെങ്കിടേഷിന്റെ ബന്ധുക്കള്‍ പറയുന്നത്. ജാതി വ്യത്യാസമുള്ളതിനാല്‍ ദിവ്യയുടെ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. കുറച്ച് ദിവസം താമസിച്ച ശേഷം ദിവ്യ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ഇവരുടെ വാദം പൊലീസ് അംഗീകരിച്ചിട്ടില്ല. വിവാഹം നടന്നതിന് തെളിവുകളില്ലെന്നും അന്ന് 20 വയസ്സ് മാത്രമാണ് വെങ്കിടേഷിന് പ്രായമെന്നും പൊലീസ് പറഞ്ഞു. 

വെങ്കിടേഷിന് ജോലിയില്ല. അതേസമയം, ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ ബാങ്കില്‍ ഫീല്‍ഡ് ഓഫിസറായി ജോലിക്ക് കയറി. അനുയോജ്യമായ വിവാഹ ആലോചന വന്നപ്പോള്‍ ദിവ്യ സമ്മതിച്ചു. ഫെബ്രുവരി 26നാണ് വിവാഹ തീയതി നിശ്ചയിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞതുമുതല്‍ ദിവ്യയെ വെങ്കിടേഷ് ശല്യപ്പെടുത്താന്‍ തുടങ്ങിയതായി പൊലീസ് പറയുന്നു. അവസാനം ഇയാള്‍ യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതി രാത്രിയോടെ പൊലീസില്‍ കീഴടങ്ങി. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്