ദേശീയം

നിര്‍ഭയ കേസ്: തിരുത്തല്‍ ഹര്‍ജിയുമായി വിനയ് ശര്‍മ സുപ്രീം കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് കുമാര്‍ ശര്‍മ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് നീക്കം.

വിനയ് ശര്‍മ ഉള്‍പ്പടെ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ  നാലുപേര്‍ക്കും പാട്യാലാ ഹൗസ് കോടതി കഴിഞ്ഞ ദിവസം മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷ 22ന് രാവിലെ ഏഴു മണിക്ക് നടപ്പാക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടു. മരണവാറണ്ട് എത്രയും വേഗം പുറപ്പെടുവിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നടപടി. 

വധശിക്ഷ വിധിച്ച ഉത്തരവിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ മുകേഷും വിനയ് കുമാറും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനായി ചില രേഖകള്‍ കൂടി ആവശ്യമുണ്ടെന്നും അതുകൊണ്ടാണ് സമയം വൈകുന്നതെന്നും അവര്‍ അറിയിച്ചു. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് കോടതി പ്രതികരിച്ചു.

പതിനാലു ദിവസത്തികം നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു, മരണവാറണ്ട് പുറപ്പെടുവിച്ചുകൊണ്ട് അഡീഷനല്‍ സെഷന്‍സ് ജഡ്ജി നിര്‍ദേശിച്ചത്. പ്രതികളുടെ പുനപ്പരിശോധനാ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കിയാല്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കുകയാണ് പ്രതികള്‍ക്കു മുന്നിലുള്ള മാര്‍ഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്