ദേശീയം

'നിങ്ങളുടെ മകളും കുട്ടിയും കത്തിച്ചാമ്പലാകുന്നു, കഴിയുമെങ്കില്‍ രക്ഷിച്ചോ...', യുവതിയുടെ അമ്മയ്ക്ക് കൊലയാളിയുടെ ഫോണ്‍കോള്‍

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍ : ഛത്തീസ്ഗഡിലെ റായ്പൂരില്‍ അജ്ഞാതനായ കൊലയാളി ഒരു കുടംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി കത്തിച്ചു. യുവതിയും ഭര്‍ത്താവും ഒരു വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. യുവതിയെയും ഭര്‍ത്താവിനെയും അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തീവെക്കുകയായിരുന്നു എന്നാണ് നിഗമനം.

അജ്ഞാതനായ കൊലയാളി തീവെച്ചശേഷം, മകളും കുടുംബവും കത്തിച്ചാമ്പലാകുകയാണെന്നും, കഴിയുമെങ്കില്‍ രക്ഷിച്ചോ എന്നു ഫോണ്‍ വിളിച്ച് പറഞ്ഞതായും യുവതിയുടെ അമ്മ പറയുന്നു. ഉടന്‍ തന്നെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും, സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ കത്തിക്കരിഞ്ഞ മൂന്ന് മൃതശരീരങ്ങളാണ് കാണാനായത്.

മരിച്ചത് മഞ്ജു ശര്‍മ്മ എന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രവി ശര്‍മ്മ എന്ന മരപ്പണിക്കാരനെയാണ് ഇവര്‍ വിവാഹം കഴിച്ചിരുന്നത്. മഞ്ജുവിന്റെ കൈകള്‍ പരസ്പരവും കാലുമായും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വായില്‍ ടേപ്പും ഒട്ടിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിനെയും ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്.

ഇരുവരെയും കൊലപ്പെടുത്തിയ ശേഷമാണ് തീവെച്ചതെന്നാണ് പൊലീസ് നിഗമനം. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് വീടിനകത്ത് നിറയെ രക്തം ചിതറിക്കിടക്കുന്നതാണ് കണ്ടത്. സംഭവത്തിന് പിന്നാലെ യുവതിയുടെ മുന്‍ ഭര്‍ത്താവ് പ്രദേശത്തുനിന്നും അപ്രത്യക്ഷനായിട്ടുണ്ട്. ഇദ്ദേഹത്തിന് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

യുവതിയുടെ വീടിന്റെ വാതിലില്‍ കൊലയാളി പ്രത്യേക കുറിപ്പും പതിപ്പിച്ചിട്ടുണ്ടായിരുന്നു. യുവതിക്ക് വളരെയേറെ പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു. ആതാണ് എന്റെ സഹോദരന്റെ മരണത്തിലേക്കും നയിച്ചത് എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.  സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം