ദേശീയം

ഡല്‍ഹി തെരഞ്ഞെടുപ്പ് 'ഇന്ത്യ -പാക് പോരാട്ടം' ; ബിജെപി നേതാവിന്റെ വര്‍ഗീയ പോസ്റ്റ് വിവാദത്തില്‍ ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കപില്‍ മിശ്ര ട്വിറ്ററില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങൾക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് തേടിയത്. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇന്നലെയാണ് കപില്‍ മിശ്ര വര്‍ഗീയ ചുവയുള്ള പോസ്റ്റ് സമൂഹമാധ്യമത്തില്‍ ഇട്ടത്. എട്ടാം തീയതി ഡല്‍ഹി തെരുവുകളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം നടക്കുന്നു എന്നായിരുന്നു ട്വീറ്റ്.

ട്വീറ്റ് വര്‍ഗീയമായ ചേരിതിരിവ് ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വരികയായിരുന്നു. സംഭവം വിവാദമായതോടെ, ട്വീറ്റില്‍ കപില്‍ മിശ്രയ്ക്ക് റിട്ടേണിംഗ് ഓഫീസര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന കപില്‍ മിശ്ര, കെജരിവാളിനോട് പിണങ്ങിയാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്