ദേശീയം

കോവിഡ് പേടിച്ച് ബന്ധുക്കൾ പോലും സഹായിച്ചില്ല, ഭർത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് സ്ത്രീ, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഭർത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനായി ഉന്തുവണ്ടിയിൽ തളളിക്കൊണ്ട് പോകുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ബുധനാഴ്ച മരിച്ച ചെരുപ്പുകുത്തിയായ സദാശിവ് ഹിരട്ടി(55)യുടെ മൃതദേഹമാണ് ഭാര്യ ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ചത്. കോവിഡ് ബാധ മൂലമാണ് ഇയാൾ മരിച്ചതെന്ന് സംശയമുള്ളതിനാൽ ബന്ധുക്കളും അയൽവാസികളുമടക്കം ആരും സഹായിക്കാനെത്തിയില്ല.

ബെൽഗാം ജില്ലയിലെ അഥാനിയിലാണ് സംഭവം. താനും രണ്ടു മക്കളും ചേർന്ന് ഉന്തുവണ്ടിയിൽ തളളിയാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോയതെന്നും സ്ത്രീ പറഞ്ഞു.

ഭാര്യയും മക്കളും സമീപഗ്രാമത്തിലെ ബന്ധുവീട്ടിൽപ്പോയ സമയത്താണ് സദാശിവ് മരിച്ചത്. ഇവർ പിറ്റേദിവസം തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്തു പ്രവേശിച്ചപ്പോൾ സദാശിവ് കസേരയിൽ മരിച്ചിരിക്കുന്നതാണ് കണ്ടത്. ഇതോടെ കോവിഡാണ് മരണകാരണമെന്നു സംശയിച്ച് അയൽവാസികളും ബന്ധുക്കളും സ്വന്തം വീടുകളിലേക്കു മടങ്ങി.

സദാശിവിന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നി​ഗമനം. കോവിഡ് പരിശോധനയിൽ നെ​ഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്