ദേശീയം

കോവിഡ് കെയര്‍ സെന്ററില്‍ വൈറസ് ബാധിതര്‍ക്കൊപ്പം നൃത്തം ചെയ്ത് ഡോക്ടര്‍മാര്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ബാധിതരായ രോഗികളെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്ത് ഡോക്ടര്‍മാര്‍. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി ദിനങ്ങള്‍ നീരാശയോടെ തള്ളിനീക്കുന്ന ആളുകളെ സന്തോഷിപ്പിക്കാനായിരുന്നു ഡോക്ടര്‍മാരുടെ ശ്രമം. രോഗികളുമൊത്ത് ഇവര്‍ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഡല്‍ഹി അക്ഷര്‍ദാമിലുള്ള കോവിഡ് കെയര്‍ സെന്ററിലാണ് ഡോക്ടര്‍മാര്‍ ചികിത്സയിലുള്ള ആളുകള്‍ക്കൊപ്പം നൃത്തം ചെയ്തത്. മണിക്കൂറുകളോളം ജോലി ചെയ്ത ക്ഷീണം വകവയ്ക്കാതെ രോഗികള്‍ക്കായുള്ള ഈ കരുതല്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേരാണ് വിഡിയോ ഷെയര്‍ ചെയ്തും കമന്റുകള്‍ കുറിച്ചും സ്‌നേഹമറിയിക്കുന്നത്.

ഇതിനുമുമ്പും രോഗികളെ സന്തോഷിപ്പിക്കാനായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയത് ശ്രദ്ധനേടിയിട്ടുണ്ട്. പിപിഇ കിറ്റ് ധരിച്ചുള്ള ഡോക്ടറുടെ നൃത്തമടക്കം ഇത്തരത്തില്‍ പുറത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു