ദേശീയം

കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ്, വനംമന്ത്രി ഐസൊലേഷനില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വനംമന്ത്രി ആനന്ദ് സിങിനാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് മന്ത്രിയുടെ സ്രവം പരിശോധനയ്ക്ക് എടുത്തത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ ഐസൊലേഷനിലാക്കി. ഏതാനും ദിവസം മുമ്പ് മന്ത്രിയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഹോസ്‌പെട്ട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ആനന്ദ് സിങ്. ഇദ്ദേഹം നേരത്തെ കോവിഡ് രോഗികളെ ചികില്‍സിക്കുന്ന വാര്‍ഡുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ നിന്നാകാം മന്ത്രിക്ക് വൈറസ് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. 

കര്‍ണാടകയില്‍ നേരത്തെ ടൂറിസം മന്ത്രി കെ ടി രവിയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഉദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്