ദേശീയം

അഞ്ചുദിവസത്തിനിടെ ഒന്നരലക്ഷത്തിലധികം പേര്‍ ആശുപത്രി വിട്ടു; രോഗമുക്തി നിരക്കില്‍ വര്‍ധന, 64.23 ശതമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 64 ശതമാനം കടന്നു. നിലവില്‍ കോവിഡ് ഭേദമായി ആശുപത്രി വിട്ടവരുടെ നിരക്ക് 64.23 ശതമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 9,52,743 പേരാണ് കോവിഡില്‍ നിന്ന് മുക്തമായത്. 24 മണിക്കൂറിനിടെ 35,176 പേരാണ് കോവിഡ് മുക്തമായി ആശുപത്രി വിട്ടത്. കഴിഞ്ഞ അഞ്ചു ദിവസമായി പ്രതിദിനം 30,000ലധികം രോഗികളാണ് വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്.

നിലവില്‍ ചികിത്സയില്‍ കഴിയുന്നവരെക്കാള്‍ കൂടുതലാണ് രോഗമുക്തി നേടിയവര്‍. 4,96,988 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടിയവരും ചികിത്സയില്‍ കഴിയുന്നവരും തമ്മിലുളള അന്തരം 455,744 ആണ്. രോഗമുക്തി- മരണനിരക്ക് അനുപാതം 96.6%: 3.4% ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്