ദേശീയം

നദിക്കരയില്‍ പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍, കണ്ടത് ഒരു ദിവസം പ്രായമായ ചോരക്കുഞ്ഞിനെ, അന്വേഷണത്തില്‍ തെളിഞ്ഞത്...

സമകാലിക മലയാളം ഡെസ്ക്


മുംബൈ : നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ തെളിഞ്ഞത് പീഡനക്കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഡോംബിവിലിയ്ക്ക് സമീപമാണ് സംഭവം. 

ഒരു ദിവസം പ്രായമുള്ള കുട്ടിയെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു മല്‍സ്യത്തൊഴിലാളിയാണ് നദീതീരത്തിന് സമീപത്തെ മണ്‍തിട്ടിന് ഇടയില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടത്. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തിയ ഇദ്ദേഹം വിവരം മണ്ഡപ പൊലീസിനെ അറിയിച്ചു. 

തുടര്‍ന്ന് പൊലീസ് എത്തി കുട്ടിയെ ചൈല്‍ഡ് കെയര്‍ ഹോമിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തുള്ള 15 വയസ്സുകാരിയാണ് കുട്ടിയുടെ അമ്മയെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന റോഷന്‍ ചൗധരി എന്ന 25 കാരനാണ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. 

തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കുട്ടിയെ ഉപേക്ഷിച്ചതിനും വേറേ കെസെടുത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്