ദേശീയം

കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരുടെ ഭക്ഷണത്തില്‍ പുഴുക്കള്‍, പരാതി പറഞ്ഞിട്ടും മാറ്റമില്ല; ചിത്രങ്ങള്‍ പുറത്തുവിട്ട് ആരോഗ്യപ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

ലക്ക്‌നൗ: കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തില്‍ പുഴുക്കളെന്ന് പരാതി. ലക്‌നൗ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവിടെ ഒരുക്കിയിട്ടുള്ള താമസസൗകര്യവും അപര്യാപ്തമാണെന്ന് ഇവര്‍ ആരോപിച്ചു.

ഭക്ഷണം മോശമാണെന്ന് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു. കിങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ ഡോക്ടര്‍മാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. അശ്രദ്ധയാണ് ഇതിന് പിന്നിലെ കാരണമെന്നും മോശം ഭക്ഷണമെന്നാല്‍ മോശം ആരോഗ്യം എന്നാണ് അര്‍ത്ഥമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

താമസസ്ഥലത്തെ ഫാന്‍ പോലും പ്രവര്‍ത്തിക്കില്ലെന്നും ഇവര്‍ ആരോപിച്ചു. കോവിഡ് കാലത്ത് വീട്ടില്‍ പോകാതെ ആശുപത്രിയില്‍ തങ്ങി ജോലിചെയ്യുമ്പോള്‍ ഇത്തരം അസൗകര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാകുന്നതാണെന്ന് നഴ്‌സുമാരുടെ സംഘടനയും ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്