ജയ്പൂര്‍: കടത്ത ഇംഗ്ലീഷ് പ്രയോഗങ്ങള്‍ നടത്തി ഞെട്ടിക്കുന്നത് ശശി തരൂര്‍ എംപിക്ക് ഒരു 'ഹോബിയാണ്'. അദ്ദേഹം നടത്തുന്ന പ്രയോഗങ്ങള്‍ വലിയ ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ തരൂരിന് വെല്ലുവിളിയായി ഒരു മുത്തശ്ശിയെ രംഗത്തിറക്കിയിരിക്കുകയാണ് സോഷ്യല്‍ ലോകം.
രാജസ്ഥാനിലെ ജുഗ്നൂരിലെ ഭഗ്വാനി ദേവിയാണ് ഇംഗ്ലീഷില്‍ അടിപൊളിയായി സംസാരിക്കുന്നത്. മുപ്പത്തിയാറ് സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയില്‍ മഹാത്മ ഗാന്ധിയെ കുറിച്ചാണ് മുത്തശ്ശി ഇംഗ്ലീഷില്‍ വളരെ വ്യക്തമായി പറയുന്നത്.
'ലോകത്തിലെ ഏറ്റവും മഹാനായ വ്യക്തിയാണ് മഹാത്മ ഗാന്ധി. വളരെ കുലീനമായ കുടുംബത്തിലെ വ്യക്തിയാണ് അദ്ദേഹം. നമ്മുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒരു പോലെ സ്നേഹിച്ചിരുന്നു.' ഭഗ്വാനി പറയുന്നു.
ക്രൈം ബ്രാഞ്ച് ഐജി അരുണ്‍ ബോത്രയാണ് മുത്തശ്ശിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. സ്പോക്കണ് ഇംഗ്ലിഷ് പരീക്ഷയില്‍ മുത്തശ്ശിക്ക് പത്തില്‍ എത്ര മാര്‍ക്ക് നല്‍കാമെന്ന് ചോദിച്ച് കൊണ്ടാണ് അരുണ്‍ ബോത്ര വീഡിയോ പങ്കുവെക്കുന്നത്.
ഇത് ഏറ്റെടുത്ത സോഷ്യല്‍ മീഡിയ, തരൂരിന് ഒരു എതിരാളി ഉണ്ടായിരിക്കുന്നു എന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. മുത്തശ്ശിയോട് മുട്ടാനും തരൂരിനെ ചിലര്‍ വെല്ലുവിളിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ