ദേശീയം

കൊറോണ തടയാന്‍ മാന്ത്രിക കല്ലുകള്‍; വില 11 രൂപ മാത്രം; ആള്‍ദൈവം 'കൊറോണ ബേല്‍ ബാബ' അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നോ: രാജ്യത്തെ കൊറോണ വൈറസിന്റെ വ്യാപനം എല്ലാവരെയും ഭയപ്പെടുത്തുന്നതാണ്. കോറോണ ബാധിച്ചവരുടെ എണ്ണം നൂറ് കടന്നു. അതിനിടെ കൊറോണയെ നേരിടാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നറിയാത്തവര്‍ അബദ്ധങ്ങളിലും വ്യാജ പ്രചാരണങ്ങളിലും ചെന്നുചാടുന്നു. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഉണ്ടായത്. കൊറോണ വൈറസ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട വ്യാജആള്‍ ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തന്റെ കൈവശമുള്ള മാന്ത്രിക കല്ലുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ആള്‍ദൈവം പറയുന്നത്.  ഒരു കല്ലിനായി ഇയാള്‍ ഭക്തരില്‍ നിന്ന് വാങ്ങുന്നത് പതിനൊന്ന് രൂപയാണ്. കൊറോണ വൈറസിനെ മറികടക്കാന്‍ തന്റെ കൈയില്‍ ഒരു മാന്ത്രിക മരുന്ന് ഉണ്ടെന്ന് ഇയാള്‍ കടയുടെ പുറത്ത് ഒരു ബോര്‍ഡ് വെച്ചിട്ടിണ്ട്. നിങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും തന്റെ കൈവശമുള്ള മാന്ത്രികകല്ലുകള്‍ ധരിച്ചാല്‍ മതിയെന്നുമാണ് ഇയാളുടെ വാദം. ഇത് വിശ്വസിച്ച് നൂറ് കണക്കിനാളുകളാണ് ഇയാളുടെ കടയില്‍ എത്തിയത്. 

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൊറോണ ബേല്‍ ബാബയെന്നാണ് ഇയാള്‍ സ്വയം വിളിക്കുന്നതെന്നും ധാരാളം നിരപരാധികളെ ഇയാള്‍ കബളിപ്പിച്ചതായും പൊലീസ് പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം