ദേശീയം

കോവിഡ് ബാധിച്ച് മുംബൈയിൽ ഒരാൾ മരിച്ചു ; രാജ്യത്ത് കൊറോണ മരണം മൂന്നായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64 വയസ്സുകാരനാണ് മരിച്ചത്. 

ഇതോടെ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ദുബായില്‍ നിന്ന് എത്തിയ ആളെയാണ് ​രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ഐസൊലേഷനിൽ  പ്രവേശിപ്പിച്ചത്. 

നേരത്തെ കര്‍ണാടകയിലും ഡല്‍ഹിലുമായിരുന്നു ഓരോരുത്തര്‍ മരിച്ചത്. രാജ്യത്താകമാനം ഇതുവരെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. 36 പേർക്കാണ് ഇവിടെ രോ​ഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്