ദേശീയം

മാനസ സരോവറില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ താണ്ടേണ്ടതില്ല; ചെലവു ചുരുക്കാം; പുതിയ പാത റെഡി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തീര്‍ത്ഥാടന കേന്ദ്രമായ കൈലാസ് മാനസരോവറിലേക്ക് ഉത്തരാഖണ്ഡിലൂടെ പുതിയ പാത പൂര്‍ത്തിയായി. വൈകാതെ പാത യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കും. ഉത്തരാഖണ്ഡിലെ ധാര്‍ചുല പട്ടണത്തെ ലിപുലെഖ് പാസുമായി ബന്ധിപ്പിക്കുന്ന റോഡ് സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലാണ്.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലിപുലെഖ് പാസ് വരെയാണ് റോഡ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്തു.സിക്കിം, ഉത്തരാഖണ്ഡ്, നേപ്പാളിലെ കാഠ്മണ്ഡു വഴി എന്നിങ്ങനെ മൂന്ന് വഴികളിലൂടെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കൈലാസ് മന്‍സരോവറില്‍ എത്തിച്ചേരാവുന്നതാണ്. മറ്റ് റൂട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായതാണ് പുതിയ പാത. നേരത്തെ അഞ്ച് ദിവസത്തെ ട്രക്കിങ്ങ് ആവശ്യമായിരുന്ന സ്ഥലത്ത് വാഹനം ഉപയോഗിച്ചാല്‍ രണ്ട് ദിവസം കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും.

മൂന്ന് ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഉത്തരാഖണ്ഡ് വഴിയുള്ള പാത. പിത്തോറ മുതല്‍ തവാഘട്ട് വരെയുള്ള 107.6 കിലോമീറ്റര്‍ നീളമുള്ള റോഡാണ് ആദ്യ ഘട്ടം. തവഘട്ട് മുതല്‍ ഘടിയാബ്ഗഡ് വരെയുള്ള 19.5 കിലോമീറ്ററാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടം ഘടിയാബ്ഗഡുല്‍ നിന്ന് നിന്ന് ചൈന അതിര്‍ത്തിയിലെ ലിപുലെഖ് പാസ് വരെയുള്ള 80 കിലോമീറ്ററും. അത് കാല്‍നടയായി മാത്രമേ സഞ്ചരിക്കാനാകൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം