ദേശീയം

പുലിയുടെ വായില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; നഗരത്തില്‍ ഭീതി പടര്‍ത്തി പുള്ളിപ്പുലിയുടെ പരാക്രമം ; ഉറക്കമില്ലാതെ നാട്ടുകാര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : ഹൈദരാബാദില്‍ ഇപ്പോള്‍ കോവിഡിനേക്കാള്‍ ജനങ്ങളെ ഭീതിയിലാക്കുന്നത് നാട്ടിലിറങ്ങി സ്വൈര്യവിഹാരം നടത്തുന്ന പുള്ളിപ്പുലിയാണ്. കഴിഞ്ഞ രണ്ടു ദിവസമായി പുള്ളിപ്പുലിയെ തേടിയുള്ള തിരച്ചിലിലാണ് നാട്ടുകാരും വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരെല്ലാം. പുലിയെ കണ്ടെത്താനായി ഡ്രോണ്‍ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങളുടെ സേവനവും അധികൃതര്‍ വിനിയോഗിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ഒരു ലോറി ഡ്രൈവര്‍ പുലിയുടെ വായില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മൈലാര്‍ദേവ്പള്ളിയിലാണ് സംഭവം. ലോറിയില്‍ നിന്നും ലോറി ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ് പുലിയുടെ മുന്നില്‍പ്പെട്ടത്. ഒരാള്‍ ഓടി ലോറിയില്‍ക്കയറി. മറ്റേയാള്‍ മുന്നിലുള്ള വീടില്‍ കയറാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അടച്ചിട്ടിരുന്നതിനാല്‍ സാധിച്ചില്ല.

തുടര്‍ന്ന് തിരിച്ചോടി ലോറിയില്‍ കയറാന്‍ ശ്രമിക്കവെ പുലി കാലില്‍ പിടികൂടി. എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ട് ലോറിയില്‍ കയറുകയായിരുന്നു. ഇയാളുടെ കാലില്‍ നിസ്സാര പരിക്കു പറ്റി. കാക്കിനഡ സ്വദേശിയായ സുബാനിയാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വംശീയ പരാമര്‍ശം വിവാദമായി, സാം പിത്രോദ രാജിവെച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ