ദേശീയം

വീശിയടിച്ച് ഉംപുണ്‍ : കനത്ത മഴയില്‍ പ്രളയക്കടലായി വിമാനത്താവളം ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : കനത്ത നാശം വിതച്ച് മുന്നേറുന്ന ഉംപുണ്‍ ചുഴലിക്കാറ്റിലും മഴയിലും ബംഗാളില്‍ വ്യാപക നാശനഷ്ടം. കൊല്‍ക്കൊത്ത വിമാനത്താവളത്തിന്റെ ഒരു ഭാഗം പ്രളയക്കടലായി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കാര്യമായ കേടുപാടുണ്ടായി.

വിമാനത്താവളത്തിലെ ചില കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കനത്ത കാറ്റിനെയും മഴയെയും തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. പതിനായിരക്കണക്കിന് ആളുകളെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് ചുഴലി ബംഗാൾ ഉൾക്കടലിൽ നിന്നു പ്രവേശിച്ചത്. മണിക്കൂറിൽ 160 – 190 കിലോമീറ്റർ വേഗത്തിലാണ് ചുഴലി കരയിലെത്തിയത്. വടക്ക്, വടക്കുകിഴക്കൻ ഭാഗത്തേക്കു നീങ്ങുന്ന ഉംപു‍ൻ കൊൽക്കത്തയുടെ കിഴക്കൻ‍ മേഖലയിലൂടെ കടന്നു പോകും. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്