ദേശീയം

24 മണിക്കൂറിനിടെ ബിഎസ്എഫില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ്; ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 110 കടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ്. ഇതോടെ ബിഎസ്എഫില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. 296 ജവാന്മാര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ബിഎസ്എഫ് വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്ക് ഇടയില്‍ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. 24 മണിക്കൂറിനിടെ 87 പൊലീസുകാര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് ഇടയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1758 ആയി ഉയര്‍ന്നു. നിലവില്‍ 18 പൊലീസുകാര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതുവരെ 673 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്