ദേശീയം

അഗ്നിഗോളങ്ങള്‍ വിഴുങ്ങി ഉത്തരാഖണ്ഡ് ; കാട്ടുതീയില്‍ ശ്വാസം മുട്ടി സംസ്ഥാനം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍ :  കോവിഡ് മഹാമാരിക്കിടെ, ഉത്തരാഖണ്ഡില്‍ വന്‍ നാശം വിതച്ച് കാട്ടുതീയും. മെയ് 24 ലെ കണക്കുപ്രകാരം 51.46 ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. ലക്ഷക്കണക്കിന് വന്യജീവികളാണ് അഗ്നിക്കിരയായത്.

ഉത്തരാഖണ്ഡില്‍ ഈ വര്‍ഷം ഇതുവരെ 46 തവണ കാട്ടുതീ പടര്‍ന്നുപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കുമാവോണ്‍ റീജിയണില്‍ 21 തവണ കാട്ടു തീ റിപ്പോര്‍ട്ട് ചെയ്തു. ഗര്‍വാള്‍, റിസര്‍വ് ഫോറസ്റ്റ് ഏരിയ എന്നിവിടങ്ങളില്‍ 16 ഉ, 9 ഉം തവണ കാട്ടു തീ ഉണ്ടായി.

കാട്ടുതീയില്‍ വെന്തുമരിച്ച സസ്യജന്തുജാലങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ്. കാട്ടുതീയുടെ വീഡിയോകളും ഫോട്ടോകളും നിരവധിപേര്‍  #PrayForUttarakhand എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തു. ഇത് നവമാധ്യമങ്ങളില്‍ ട്രെന്‍ഡുചെയ്യുന്ന വിഷയമായി മാറിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്